Thursday, April 30, 2009

മാറ്റങ്ങള്‍ അനിവാര്യം...

അടക്കാന്‍ മറന്ന ജെനല്‍ വീണ്ടും എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു ...
വെറുതെയാണെന്ന് അറിയാമെങ്കിലും ...
നാളെ ഞാന്‍ പുതിയോരന്തരീക്ഷത്തിലേക്ക് മാറ്റപ്പെടുകയാണ് ....
കാരണം ഏതൊരു ജീവിയേയും പോലെ ഞാനും മാറ്റങ്ങള്‍ക്കായി വിതിക്കപ്പെട്ടവളാണ്..
പുതു സ്വപ്നങ്ങളിലേക്ക് എന്നെ കൈപിടിച്ചു നടത്തുകയും, ആസക്തിയോടെ പെയ്തിറങ്ങുകയും ചെയ്തവര്‍, പുതുനാമ്പുകള്‍ നല്കി പുതിയ തുരുത്തുകള്‍ തേടി പോയപ്പോള്‍ ഞാന്‍ മാറുകയായിരുന്നു ...
അവിടെ മനസ് ഒരുങ്ങി പുതിയ രീതികളിലേക്ക് ..
ചുമരുകളും പരിമിത സ്ഥലങ്ങളുമായി ഒതുങ്ങി പ്രതീക്ഷകളും മോഹങ്ങളുമായി മുലകൊടുത്തു വളര്‍ത്തിയവര്‍ അകലങ്ങളിലേക്ക് കയ്യൊഴിഞ്ഞു പോയപ്പോള്‍ വീണ്ടും മാറുകയായിരുന്നു ...
ആരും സ്വന്തമായി കരുതുവാന്‍ അവസാനം വരെയും ആഗ്രഹിക്കുന്ന ആറടി മണ്ണുപോലും സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ വീനുടഞ്ഞപ്പോള്‍, ഞാന്‍ ഒന്നുമില്ലാത്തവളായി മാറ്റപ്പെടുകയായിരുന്നു ...
ഇന്നു ബെന്ധങ്ങള്‍ എന്‍റെ മുമ്പില്‍ കുഴിമാടങ്ങളിലെ അസ്ഥികള്‍ മാത്രമാണ് ... ഒന്നു ചാരുവാന്‍ കൊതിച്ചാലും ആശ മാത്രമായി ഒതുങ്ങുമത് ...
അതെ ഒരു സ്ത്രീ കൂടി ചവച്ചു തുപ്പപ്പെടുന്നു ....
അതെ നാളെ ഞാന്‍ മാറ്റപ്പെടുകയാണ്. ..
അവസാനമായി ഈ മുറിയില്‍ ഈ ഇരുട്ടില്‍ തണുത്ത കാറ്റും ചിതറിവീഴുന്ന മഴതുള്ളികളെയും നോക്കി വെറുതെ സ്വപ്‌നങ്ങള്‍ നെയ്യുകയാണ് ..
മാറ്റപ്പെടാത്ത ഒന്നുമാത്രം സ്വപ്‌നങ്ങള്‍..
നാളെ ഞാന്‍ വൃദ്ധസദനത്തിലേക്കാണോ അതോ ഭ്രാന്താശുപത്രിയിലേക്കാണോ എന്നുമാത്രം അറിയില്ല...
പക്ഷേ അവസാനമായി ഞാന്‍ ഈ ജനലഴിയിലൂടെ കൈ നീട്ടി ആ മഴത്തുള്ളികളെ കൈയ്യിലാക്കാന്‍ ആഗ്രഹിക്കുന്നു ...
കാലില്‍ വലിഞ്ഞു മുറുകുന്ന ചങ്ങലകള്‍ .. അതിനനുവതിക്കുന്നില്ല ...
നിങ്ങള്‍ക്കെങ്കിലും ആകുമോ അതഴിക്കാന്‍ ....



8 Comments:

Blogger SreeDeviNair.ശ്രീരാഗം said...

ആശിക്കാതിരിക്കുക
നിരാശപ്പെടാതിരിക്കാം

ആശംസകള്‍
സസ്നേഹം,
ചേച്ചി

May 6, 2009 at 8:55 PM  
Blogger ramanika said...

സത്യത്തില്‍ ഭ്രാന്തായാല്‍ പല നൊമ്പരപെടുത്തുന്ന ഒര്മാകളില്‍നിന്നും മോചനം നേടാം
പോസ്റ്റ്‌ നന്നായി
മനസ്സില്‍ ചെറിയ ദുഃഖം തോന്നുന്നു !

May 8, 2009 at 3:14 PM  
Blogger പാവപ്പെട്ടവൻ said...

കവിതയുടെ മാനങ്ങളിലേക്ക് നൊമ്പരങ്ങള്‍ ഹൃദയത്തില്‍ നിന്ന് ലിഖിതങ്ങളാകുമ്പോളാണ് കവിത വായന സൌന്ദര്യം പ്രാപിക്കപെടുന്നത് .
ഇഷ്ടപ്പെട്ടു
ആശംസകള്‍

May 13, 2009 at 12:31 PM  
Blogger poor-me/പാവം-ഞാന്‍ said...

Good .keep writing pl.

May 15, 2009 at 5:59 PM  
Blogger The Eye said...

ആദ്യമായിട്ടാണ്‌ ഞാനിവിടെ വരുന്നത്‌... !!

വളരെ നല്ല ഒരാശയം...
നന്നായി അവതരിപ്പിച്ചിരിക്കുന്നു...
അഭിനന്ദനങ്ങള്‍.... !!

ഒരു ചെറിയ അഭിപ്രായം..
വാക്കുകള്‍ ഒന്നുകൂടെ തിട്ടപ്പെടുത്താം..
വാചകങ്ങള്‍ ചില സ്ഥലങ്ങളില്‍ മുറിഞ്ഞതുപോലെ...
ഉദാ: “പുതു സ്വപ്നങ്ങളിലേക്ക് എന്നെ കൈപിടിച്ചു നടത്തുകയും, ആസക്തിയോടെ പെയ്തിറങ്ങുകയും, പുതുനാമ്പുകള്‍ നല്കി പുതിയ തുരുത്തുകള്‍ തേടി പോയപ്പോള്‍ ഞാന്‍ മാറുകയായിരുന്നു ...”

മാറ്റങ്ങള്‍ അനിവാര്യമാണല്ലോ.... !!

May 24, 2009 at 8:57 PM  
Blogger Kasim Sayed said...

വരികള്‍ ഏറെയിഷ്ട്മായി.കാത്തിരിക്കുന്നു... തുടരുക...


.

May 26, 2009 at 11:45 AM  
Blogger Kasim Sayed said...

This comment has been removed by the author.

May 26, 2009 at 11:47 AM  
Blogger Unknown said...

ellavarkkum thanks

June 2, 2009 at 1:12 PM  

Post a Comment

Subscribe to Post Comments [Atom]

<< Home

Falling hearts Here
Click Here to get Falling Hearts



Internet casino Hit Counters